
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. ഇടവകകളിൽ വിഭാഗീയത വളരുന്നത് അനുവദിക്കില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ചക്കകം ഏകീകൃത കുര്‍ബാന നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകി. അടുത്ത മാസം കർമ പദ്ധതി വത്തിക്കാനു സമർപ്പിക്കണം. അനുകൂലിക്കാത്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കും. അവസാനശ്രമമെന്ന രീതിയിലുള്ള ഇടപെടലെന്നും മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam