സിറോ മലബാർ സഭയുടെ നിർണായക സിനഡ് ഇന്ന്; സഭാ ഭൂമിയിടപാടും വ്യാജരേഖാക്കേസും ചർച്ചയാകും

By Web TeamFirst Published Aug 19, 2019, 6:46 AM IST
Highlights

കർദിനാൾ മാർ ജോ‍ർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയിൽ നിന്ന് നീക്കണമെന്നും, ചുമതലകളിൽ നിന്ന് ഒഴിവാക്കിയ സഹായമെത്രാൻമാരെ വീണ്ടും നിയമിക്കണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്

കൊച്ചി: സിറോ മലബാർ സഭയുടെ 11 ദിവസം നീളുന്ന നിർണായക സിനഡ് ഇന്ന് കൊച്ചിയിൽ തുടങ്ങും. സഭാ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ ചേരുന്ന യോഗത്തിൽ 57 മെത്രാൻമാർ പങ്കെടുക്കും. സഭാ ഭൂമിയിടപാടും കർദിനാളിനെതിരായ വ്യാജരേഖാക്കേസും യോഗം ചർച്ച ചെയ്യും. 

കർദിനാൾ മാർ ജോ‍ർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയിൽ നിന്ന് നീക്കണമെന്നും, ചുമതലകളിൽ നിന്ന് ഒഴിവാക്കിയ സഹായമെത്രാൻമാരെ വീണ്ടും നിയമിക്കണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കർദിനാളിനെതിരെ നിലപാട് എടുത്തവർക്കെതിരെ നടപടി വേണമെന്നാണ് മറ്റു രൂപതകളിലെ ഒരു വിഭാഗം ബിഷപ്പുമാരുടെ നിലപാട്. 

click me!