
കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തിൽ സിറോ മലബാര്‍ സഭയിൽ സമവായം. ഞായറാഴ്ചകളിലും കടം കൊണ്ട ദിവസങ്ങളിലും ഒരു കുർബാന സിനഡ് കുർബാന നടത്താനാണ് തീരുമാനം. ഒരു ഇടവകയിൽ ഒരു പള്ളിയിൽ മാത്രമാകും സിനഡ് കുർബാന നടത്തുക. ഉപാധികളോടെയാവും സിനഡ് കുർബാന അർപ്പണമെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ഇന്നലെ പുറത്തുവന്ന വീഡിയോ മുമ്പ് ചിത്രീകരിച്ചതാണെന്നും അത് ഇന്നലെ പുറത്തു വന്നുവെന്ന് മാത്രമേയുള്ളൂവെന്നും മേജര്‍ ആർച്ച് ബിഷപ് വിശദീകരിച്ചതായി അവര്‍ വ്യക്തമാക്കി. ജനാഭിമുഖ കുർബാന സിനഡ് കുർബാനയ്ക്കൊപ്പം നടത്താമെന്ന് ആർച്ച് ബിഷപ് അറിയിച്ചു. കോഴ്സ് പൂർത്തിയാക്കിയ 8 ഡീക്കൻമാർക്ക് ഉടൻ പട്ടം നൽകാം എന്ന് അറിയിച്ചുവെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam