എസ്ഐആറിനോട് സഹകരിക്കണം, ഇടവകാം​ഗങ്ങൾക്ക് നിർദേശവുമായി സിറോ മലബാർ സഭ

Published : Nov 05, 2025, 06:29 PM IST
Syro Malabar Church

Synopsis

എസ്ഐആറിനോട് സഹകരിക്കണമെന്ന്  ഇടവകാം​ഗങ്ങൾക്ക് നിർദേശം നൽകി സിറോ മലബാർ സഭ. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

തൃശ്ശൂർ: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനോട് സഹകരിക്കണമെന്ന നിർദേശവുമായി സിറോ മലബാർ സഭ. ഇടവകാം​ഗങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയാറാക്കി വെക്കണമെന്നും പ്രവാസികൾ ഓൺലൈൻ മുഖേനയോ കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദേശത്തിൽ പറയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് അറിയിപ്പ് പുറത്തിറക്കിയിട്ടുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ, ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി