സിറോ മലബാർ ഭൂമി ഇടപാട്: ബിഷപ്പ് ആലഞ്ചേരിയെ അടക്കം പ്രതി ചേർത്ത് കേസെടുക്കാൻ ഉത്തരവ്

Published : Apr 04, 2019, 06:31 PM ISTUpdated : Apr 04, 2019, 07:14 PM IST
സിറോ മലബാർ ഭൂമി ഇടപാട്: ബിഷപ്പ് ആലഞ്ചേരിയെ അടക്കം പ്രതി ചേർത്ത് കേസെടുക്കാൻ ഉത്തരവ്

Synopsis

മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെ കേസിലെ 26 പ്രതികൾക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി പാപ്പച്ചൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്

കൊച്ചി: സിറോ മലബാർ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. എറണാകുളം സെന്‍ട്രൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദേശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെ കേസിലെ 26 പ്രതികൾക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി പാപ്പച്ചൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. സിറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിൽപനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായ നികുതി വകുപ്പ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കൊച്ചിയിലെ ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വെച്ചാണ് മൊഴിയെടുപ്പ് നടന്നത്. കര്‍ദ്ദിനാളിന്‍റെ ചോദ്യംചെയ്യല്‍ ആറ് മണിക്കൂറോളമാണ് നീണ്ടുനിന്നത്. സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇടനിലക്കാരുടെ മൊഴി നേരത്തെ ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു.     

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്