പരസ്യ പ്രസ്‍താവന വിലക്കി സിറോ മലബാർ സഭ സ്ഥിരം സിനഡ്; അച്ചടക്കം പാലിക്കണമെന്ന് നിര്‍ദ്ദേശം

By Web TeamFirst Published Jul 16, 2019, 12:23 PM IST
Highlights

ഓഗസ്റ്റില്‍ നടക്കുന്ന പൂർണ്ണ സിനഡ് യോഗം വരെ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ സഹായിക്കാൻ സിനഡിനെ  വത്തിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും  വാർത്താകുറിപ്പ്

കൊച്ചി: വിവാദമായ സഭാഭൂമി ഇടപാടിന്‍റെയും സഹായമെത്രാൻമാർക്കെതിരായ നടപടിയുടെയും പശ്ചാത്തലത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന വിഭാഗീയ പ്രശ്‍നങ്ങളിൽ പരസ്യ പ്രസ്‍താവന വിലക്കി സിറോ മലബാർ സഭ സ്ഥിരം സിനഡ്. സിനഡിന്‍റെ തീരുമാനം അംഗീകരിച്ച് അച്ചടക്കം പാലിക്കാൻ   എല്ലാവരും ശ്രമിക്കണമെന്നും സ്ഥിരം സിനഡിന്‍റെ വാർത്താ കുറിപ്പിൽ പറയുന്നു. 

ഓഗസ്റ്റില്‍ നടക്കുന്ന പൂർണ്ണ സിനഡ് യോഗം വരെ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ സഹായിക്കാൻ സിനഡിനെ  വത്തിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും  വാർത്താകുറിപ്പിലൂടെ അറിയിച്ചു.

click me!