ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവം; കെഎസ്‍എഫ്ഇ റീജ്യണൽ മാനേജര്‍ക്കെതിരെ നടപടിയെടുക്കണം, പരാതിയുമായി കെഎസ്‍യു

Published : Mar 11, 2026, 09:09 AM IST
ksu complaint against ksfe manager

Synopsis

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും കൂവിയിട്ടില്ലെന്നുമാണ് അഞ്ജന അനീഷ് വ്യക്തമാക്കുന്നത്. 

കല്‍പ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ്എംഎൽഎയെ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡൻറ് ഗൗതം ഗോകുൽദാസ് പരാതി നൽകി. ടിവി ചാനലുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് ആണ് പരാതി. എന്നാൽ, പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ, കൂവിയിട്ടില്ലെന്നും അഞ്ജന അനീഷ് വിശദീകരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ; റിയാസിനെ വിളിക്കാത്തതിൽ പ്രതിഷേധം, പരിപാടി ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, വലിച്ചിഴച്ചതിന്‍റെ പാടുകളുണ്ടെന്ന് ദൃക്സാക്ഷികൾ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം