സോളാർ കേസ്:'മാനനഷ്ടകേസ് കൊടുക്കേണ്ടവർക്ക് എതിരെ കൊടുക്കും,ഉമ്മൻചാണ്ടിയോടും ജനങ്ങളോടും പിണറായി മാപ്പ് പറയണം,'

Published : Dec 30, 2022, 12:23 PM IST
സോളാർ കേസ്:'മാനനഷ്ടകേസ് കൊടുക്കേണ്ടവർക്ക് എതിരെ കൊടുക്കും,ഉമ്മൻചാണ്ടിയോടും ജനങ്ങളോടും പിണറായി മാപ്പ് പറയണം,'

Synopsis

നിരവധി വഞ്ചന കേസുകളിൽ പ്രതിയായ വ്യക്തിയുടെ പരാതി വേണ്ടത്ര അന്വേഷിക്കാതെയാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇത് എന്തുകൊണ്ടാണെന്ന് ഇടതു സർക്കാർ വ്യക്തമാക്കണമെന്നും ടി സിദ്ദിഖ്

കോഴിക്കോട്:. സോളാർ കേസിൽ രാഷ്ട്രീയ - നിയമ - ഭരണ പോരാട്ടം നടത്തിയ ഇടതു സർക്കാർ ഉമ്മൻചാണ്ടിയോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് ആവശ്യപ്പെട്ടു.മാനനഷ്ട കേസ് കൊടുക്കേണ്ടവർക്ക് എതിരെ കൊടുക്കും.നിരവധി വഞ്ചന കേസുകളിൽ പ്രതിയായ വ്യക്തിയുടെ പരാതി വേണ്ടത്ര അന്വേഷിക്കാതെയാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇത് എന്തുകൊണ്ടാണെന്ന് ഇടതു സർക്കാർ വ്യക്തമാക്കണം.ഉമ്മൻ ചാണ്ടിക്ക് കിട്ടിയ യു എൻ സിവിൽ സർവീസ് അവാർഡ് സോളാർ കേസ് പറഞ്ഞ് തിരിച്ച് വാങ്ങിപ്പിക്കാൻ സി പി എം അന്താരാഷ്ട്ര ഗൂഡാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു

രാഷ്ടീയ ധാർമികത സി പി എമ്മിന് തൊട്ടു തീണ്ടിയില്ല എന്നതിന് ഉദാഹരണമാണ് സോളാർ കേസെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബല്‍റാം പറഞ്ഞു. പരാതിക്കാരിക്ക് വിശ്വാസ്യത ഇല്ലായിരുന്നു. എന്നിട്ടും അവരുടെ പരാതികൾ ആധികാരികത ബോധ്യപ്പെടാതെ  സി പി എം ഉയർത്തിക്കാട്ടി. മറ്റുള്ളർക്ക് പോലും നീതി കിട്ടാത്ത അവസ്ഥയിലേക്ക് ഈ പ്രവണത മാറുമെന്നും അദ്ദേഹം പറഞ്ഞു .സി പി എം ഇന്ന് വലിയ അഴിമതികളിൽ ആരോപണം നേരിടുന്നു. സ്വന്തം മന്ത്രിസഭയിൽ അംഗമായിരുന്നയാളുടെ കുടുംബം അഴിമതിയുടെ ഭാഗമാണെന്ന് ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി ഒന്നും പ്രതികരിക്കുന്നില്ല.. സി പി എം ഇക്കാര്യത്തിൽ സുതാര്യമായ നിലപാട്  സ്വീകരിക്കണം.സുതാര്യവും വിശ്വാസ്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്