നിമിഷ പ്രിയയുടെ മോചനം: ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥമില്ലെന്ന് തലാലിന്റെ സഹോദരൻ

Published : Aug 01, 2025, 09:51 AM IST
 Nimisha Priya sentence

Synopsis

വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരന് കുടുംബാം​ഗങ്ങളിൽ നിന്നും വിഭിന്നാഭിപ്രായമാണുള്ളത്. 

യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതിന് ശിക്ഷ റദ്ദാക്കി എന്നർത്ഥം ഇല്ലെന്ന് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതൊരു പുതിയ സംഭവം അല്ല, ചില കേസുകളിൽ ഇങ്ങിനെ സംഭവിക്കുമെന്നും തലാലിൻ്റെ സഹോദരൻ പറയുന്നു. വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരന് കുടുംബാം​ഗങ്ങളിൽ നിന്നും വിഭിന്നാഭിപ്രായമാണുള്ളത്.

അറ്റോർണി ജനറലിന് ശിക്ഷ നടപ്പിലാക്കുന്നത് കുറച്ചു കാലത്തേക്ക് നീട്ടിവെക്കാനാകും. ശിക്ഷ നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സഹോദരൻ പറഞ്ഞു. ഫേസ്ബുക്കിൽ മലയാളം വാർത്ത സഹിതമാണ് സോഹദരൻ്റെ പോസ്റ്റ്‌.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം