അരിവില നിയന്ത്രിക്കാൻ ആന്ധ്രാ സ‍ർക്കാരുമായി ച‍ർച്ച,കുറഞ്ഞ വിലയ്ക്ക് അരിയുമായി അരി വണ്ടികൾ

Published : Nov 01, 2022, 06:18 AM IST
അരിവില നിയന്ത്രിക്കാൻ ആന്ധ്രാ സ‍ർക്കാരുമായി ച‍ർച്ച,കുറഞ്ഞ വിലയ്ക്ക് അരിയുമായി അരി വണ്ടികൾ

Synopsis

കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഇന്ന് മുതൽ എല്ലാ മുൻഗണനേതര വെള്ള, നീല കാർഡുടമകൾക്ക് 8 കിലോ അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും


തിരുവനന്തപുരം : സംസ്ഥാനത്തെ അരി വിലവര്‍ധന നിയന്ത്രിക്കാൻ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ ഇന്ന് ചര്‍ച്ച നടത്തും. ആന്ധ്രയിൽ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വര റാവുമായാണ് ചര്‍ച്ച. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഇന്ന് മുതൽ എല്ലാ മുൻഗണനേതര വെള്ള, നീല കാർഡുടമകൾക്ക് 8 കിലോ അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. 

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ വിലയ്ക്ക് അരികൊടുക്കാൻ മാവേലി സ്റ്റോറുകളിലൂടെ അരി വണ്ടികൾ സഞ്ചരിക്കും. 500 ലധികം കേന്ദ്രങ്ങളിലെത്തി നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക

500ലധികം കേന്ദ്രങ്ങളിലേക്ക് 'അരിവണ്ടി', സൗജന്യ വിതരണം; വെള്ള, നീല കാര്‍ഡുടമകള്‍ക്ക് പ്രത്യേക നിരക്കില്‍ അരി

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം