ഒറ്റക്കല്ല്, 55 അടി ഉയരം, 2.30 കോടി ചെലവ്; കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ തൃശ്ശൂരില്‍

Published : Apr 26, 2023, 12:23 PM ISTUpdated : Apr 26, 2023, 12:26 PM IST
ഒറ്റക്കല്ല്,  55 അടി ഉയരം, 2.30 കോടി ചെലവ്; കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമ തൃശ്ശൂരില്‍

Synopsis

55 അടി ഉയരമുള്ള ശില്‍പത്തിന്റെ നിര്‍മാണ ചിലവ് 2.30 കോടി രൂപയാണ്. മുപ്പതിലേറെ  തൊഴിലാളികള്‍ മൂന്ന് മാസത്തോളം എടുത്താണ് ശില്‍പം പൂര്‍ത്തികരിച്ചത്

പൂങ്കുന്നം: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത തൃശ്ശൂര്‍ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒറ്റക്കല്ലില്‍ തീര്‍ത്ത കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ ശില്‍പം കാണാനായി നിരവധി പേരാണ് ക്ഷേത്രത്തിലെത്തുന്നത്. പ്രതിമ അനാച്ഛാദനത്തിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു. ധാരാളം പേരാണ് പ്രതിമ കാണുവാനായി ക്ഷേത്ര പരിസരത്തേക്ക് എത്തുന്നത്.

ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഹനുമാന്‍ പ്രതിമ അനാച്ഛാദനത്തിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു.   ചൊവ്വാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. 2.30 കോടി രൂപയാണ് 55 അടി ഉയരമുള്ള ശില്‍പത്തിന്റെ നിര്‍മാണ ചിലവ്. മുപ്പതിലേറെ  തൊഴിലാളികള്‍ മൂന്ന് മാസത്തോളം എടുത്താണ് ശില്‍പം പൂര്‍ത്തികരിച്ചത്. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലെ അല്ലഗഡയിലുള്ള ഭാരത് ശില്‍പ കലാ മന്ദിര്‍ ഉടമയും ശില്‍പിയുമായ വി. സുബ്രഹ്‌മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് ശിൽപം തയ്യാറാക്കിയത്. 

തൃശൂർ പൂരത്തിന് ആശംസ നേർന്നാണ് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയത്. തൃശൂരിന്റെ കലാസാംസ്കാരിക പാരമ്പര്യം ശ്രദ്ധേയമാണെന്നും പൗരാണിക കാലത്തിന്റെ തനിമ അണിഞ്ഞുനിൽക്കുന്ന സീതാരാമസ്വാമി ക്ഷേത്രം കാണുമ്പോൾ ഏറെ ആഹ്ലാദം  തോന്നുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായാണ് തൃശൂർ അറിയപ്പെടുന്നതെന്നും സംസ്കാരം ഉണ്ടായാൽ അവിടെ പാരമ്പര്യവും ആത്മീയതയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ 12 കോടി രൂപ ചെലവിൽ മൂന്ന് ശ്രീകോവിലുകൾ സ്വർണം പൊതിഞ്ഞിരുന്നു. 24 കാരറ്റ് സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. പുതുക്കിയ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു. 

Read More :  'തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തി'; കൊച്ചിയിലെ റോഡ് ഷോ, പ്രധാനമന്ത്രിക്കെതിരെ പരാതി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു