പ്രത്യേക പൂജകൾക്കുശേഷം ഷട്ടർ തുറന്നു; മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

Published : Jun 01, 2025, 04:37 PM IST
പ്രത്യേക പൂജകൾക്കുശേഷം ഷട്ടർ തുറന്നു; മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

Synopsis

തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തേനി ജില്ല കളക്ടർ രഞ്ജിത്ത് സിംഗാണ് ഷട്ടര്‍ തുറന്നത്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്‍ഡിൽ 300 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നു വിട്ടിരിക്കുന്നത്.  200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്.

അഞ്ചുജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കാണ് തമിഴ്നാട് വെള്ളം ഉപയോഗിക്കുക. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തേനി ജില്ല കളക്ടർ രഞ്ജിത്ത് സിംഗാണ് ഷട്ടര്‍ തുറന്നത്. തേനി ജില്ലയിൽ 14700 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനായി ഉള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി തേനി ജില്ല കളക്ടർ അറിയിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം