ഓണവിപണി ലഭ്യമിട്ട് അരി കടത്ത്; തമിഴ്നാട് റേഷനരി കേരളത്തിലേക്ക് കടത്തുന്നത് ഇരട്ടിവിലയ്ക്ക്

Published : Jul 27, 2022, 08:16 AM ISTUpdated : Jul 27, 2022, 09:25 AM IST
ഓണവിപണി ലഭ്യമിട്ട് അരി കടത്ത്; തമിഴ്നാട് റേഷനരി കേരളത്തിലേക്ക് കടത്തുന്നത് ഇരട്ടിവിലയ്ക്ക്

Synopsis

കിലോയ്ക്ക് ഒരു രൂപയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി വാങ്ങിക്കൂട്ടി അരിയായും പൊടിയായും ഇരട്ടി വിലയ്ക്കാണ് കേരളത്തില്‍ വില്‍ക്കുന്നത്. പത്ത് ക്വിന്‍റല്‍ വരെ പരിശോധയില്ലാതെ പറയുന്ന സ്ഥലത്തെത്തിച്ച് തരാമെന്ന ഉറപ്പാണ് ഈ സംഘങ്ങള്‍ നല്‍കുന്നത്.

പാലക്കാട്: മലയാളി ഓണത്തിനൊരുങ്ങാന്‍ തയാറെടുക്കുമ്പോള്‍ കേരള അതിര്‍ത്തികളില്‍ അരി കടത്ത് സംഘങ്ങള്‍ സജീവം. കിലോയ്ക്ക് ഒരു രൂപയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി വാങ്ങിക്കൂട്ടി അരിയായും പൊടിയായും ഇരട്ടി വിലയ്ക്കാണ് കേരളത്തില്‍ വില്‍ക്കുന്നത്. പത്ത് ക്വിന്‍റല്‍ വരെ പരിശോധനയില്ലാതെ പറയുന്ന സ്ഥലത്തെത്തിച്ച് തരാമെന്ന ഉറപ്പാണ് ഈ സംഘങ്ങള്‍ നല്‍കുന്നത്. റേഷനരി കടത്ത് തടയാന്‍ കേരള, തമിഴ്നാട് പൊലീസ് സംയുക്ത നീക്കം നടത്തുന്നതിനിടെയാണ് കരിഞ്ചന്ത സംഘങ്ങള്‍ നിര്‍ബാധം അരിയും പൊടിയും കടത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടങ്ങുന്നു.

തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റിലൂടെ കേരളത്തിലേക്ക് റേഷന്‍ അരി കടത്തുന്നത് തടയാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന തുടരുകയാണ്. ഇതിനിടയിലും റേഷനരി കടത്ത് വന്‍ തോതില്‍ തുടരുകയാണ്. തമിഴ്‌നാട്ടിൽ ഒരു റേഷൻ കാര്‍ഡുടമയ്ക്ക് നാൽപ്പതു കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസം തോറും നൽകുന്നത്. ഭക്ഷ്യസരുക്ഷ ലഭ്യമിട്ട് തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി കൊണ്ട് ലക്ഷങ്ങള്‍ കൊയ്യുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും കരിച്ചന്തക്കാരാണ്. പൊള്ളാച്ചിയിലെ അരി മില്ലുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ്നാട് റേഷനരി അരിയായും പൊടിയായും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ട്.

 ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം, വീഡിയോ കാണാം

 'റേഷന് പകരം മുട്ടയും മറ്റ് സാധനങ്ങളും', അനധികൃതമായി സൂക്ഷിച്ച 900 കിലോ റേഷനരി പിടികൂടി

ഹരിപ്പാട് അനധികൃതമായി സൂക്ഷിച്ച 900 കിലോ റേഷനരി പിടികൂടി. കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ എൻ. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ  കരുവാറ്റ കന്നുകാലി പാലം എസ് എൻ കടവിന് സമീപം കറീത്തറയിൽ മുജീബിന്റെ  വീടിനോട് ചേർന്ന ഷെഡ്ഡിൽ നിന്ന് പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ച പുഴുക്കലരി 576 കിലോഗ്രാം, പച്ചരി 50  , കുത്തരി  157, ഗോതമ്പ് 117 കിലോഗ്രാം എന്നിവയാണ് പിടികൂടിയത്. 

പിടികൂടി/ സാധനങ്ങൾ ഹരിപ്പാട് എൻ എഫ് എസ് എ  ഗോഡൗണിലേക്ക് മാറ്റിയതായും ജില്ലാ  കളക്ടർക്ക് നാളെ റിപ്പോർട്ട് കൈമാറുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.  എ എ വൈ, ബിപിഎൽ കുടുംബങ്ങൾക്ക്  സർക്കാർ സൗജന്യമായി നൽകുന്ന റേഷൻ സാധനങ്ങൾ ഉപഭോക്താക്കൾ മുട്ടയും മറ്റു സാധനങ്ങളും പകരം നൽകി  ശേഖരിച്ചു വിൽക്കുന്ന വൻ സംഘങ്ങൾ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ സജീവമാണ്. 

കഴിഞ്ഞദിവസം തൃക്കുന്നപ്പുഴ ആറാട്ടുപുഴ തീരപ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങൾ  വീടുകളിൽ നിന്നും വാങ്ങാനെത്തിയ ഇടനിലക്കാരന്റെ  വാഹനം അടക്കം പിടികൂടിയിരുന്നു. റെയ്ഡിന്  റേഷനിങ് ഇൻസ്പെക്ടർമാരായ  എൻ. ബൈജു, അനിൽകുമാർ, എം. എസ് ബിജേഷ് കുമാർ, രാജേഷ്, ആശ  എന്നിവരും  പങ്കെടുത്തു. റേഷൻ സാധനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയുള്ള വിവരങ്ങൾ  9188527352,0479 2412751എന്ന നമ്പറിൽ അറിയിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണ മാത്രം, പക്ഷേ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ