തേക്കടിയില്‍ പ്രത്യേക പൂജ; ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

Published : Jun 02, 2024, 09:24 AM IST
തേക്കടിയില്‍ പ്രത്യേക പൂജ; ജൂൺ ഒന്നിന് തന്നെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

Synopsis

സെക്കൻഡില്‍ 300 ഘനയടി വെള്ളം വീതമാണ് ഇപ്പോൾ തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിക്കും 100 ഘനയടി തേനി ജില്ലയിലെ കുടിവെള്ളത്തിനും ഉപയോഗിക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്റിൽ 300 ഘനയടി വെള്ളമാണ് ഇപ്പോൾ കൊണ്ടുപോകുന്നത്. 119.15 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ മൂന്ന് വർഷത്തെ പോലെ ഇത്തവണയും ജൂണ്‍ ഒന്നിന് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകാൻ കഴിഞ്ഞത് തമിഴ്‌നാടിന്‍റെ കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാണ്. 

സെക്കൻഡില്‍ 300 ഘനയടി വെള്ളം വീതമാണ് ഇപ്പോൾ തുറന്നു വിട്ടിരിക്കുന്നത്. ഇതിൽ 200 ഘനയടി കൃഷിക്കും 100 ഘനയടി തേനി ജില്ലയിലെ കുടിവെള്ളത്തിനും ഉപയോഗിക്കും. തേനി ജില്ലയിലെ കമ്പംവാലിയിലുള്ള 14707 ഏക്കർ സ്ഥലത്തെ നെല്‍പാടങ്ങളിൽ ഒന്നാം കൃഷിക്കായാണ് വെള്ളം ഉപയോഗിക്കുക. അടുത്തയിടെ ലഭിച്ച വേനൽ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാലാണ് ജൂൺ ഒന്നിന് തന്നെ വെള്ളമെടുക്കാൻ കഴിഞ്ഞത്. തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഷട്ടർ തുറന്നത്.

മുല്ലപ്പെരിയാറിലെ വെള്ളം കിട്ടുമെന്ന് പ്രതീക്ഷിച്ച് കൃഷി ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങൾ തമിഴ്നാട്ടിലെ കർഷകർ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 118.45 അടി വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. കാലവർഷക്കാലത്ത് ജലനിരപ്പ് ഉയരുന്നതോടെ കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവും തമിഴ് നാട് വർധിക്കും. 

649,057 വിദേശികളെത്തി, കേരളത്തിന് സര്‍വകാല റെക്കോർഡെന്ന് ടൂറിസം വകുപ്പ്; നാട് കാണാൻ വരുന്നവരുടെ എണ്ണം കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൻസിപിയിൽ തർക്കം രൂക്ഷം: യോ​ഗത്തിൽ നിന്ന് എകെ ശശീന്ദ്രൻ ഇറങ്ങിപ്പോയി, ചർച്ച ഏകപക്ഷീയമെന്ന് പരാതി
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; 'മഹാനടനെ മനസിലാക്കണമായിരുന്നു, മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ, ക്ഷമ ചോദിക്കുന്നു'