
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് ജില്ലാ തലങ്ങളില്‍ ഉടന്‍ അഴിച്ച് പണി നടത്തുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവര്‍. തെരഞ്ഞെടുപ്പിന് 90 ദിവസമെന്നത് മുന്‍ നിര്‍ത്തിയാകും മാറ്റങ്ങള്‍ കൊണ്ടുവരിക. രാഹുല്‍ഗാന്ധി പ്രചാരണത്തിന് ഇറങ്ങുന്നത് തെരഞ്ഞെടുപ്പില്‍ നിർണ്ണായകമാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ വിവിധ കോണ്‍ഗ്രസ് സംഘടന തല കൂടിക്കാഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ്. താരിഖ് അൻവർ ദില്ലിയില്‍ തിരിച്ചെത്തിയത്. സംസ്ഥാന തലത്തില്‍ ഉടന്‍ അഴിച്ചുപണി ഉണ്ടാകില്ലെങ്കിലും ജില്ലാ ഘടകളില്‍ സമൂല മാറ്റം വരുത്തും. സോണിയഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു. കേരളത്തിലെ എംപി ആയതിനാല്‍ രാഹുല്‍ഗാന്ധി സംസ്ഥാനത്ത് കൂടുതല്‍ സമയം പ്രചാരണം നടത്തും. അത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഹൈക്കമാന്‍റ് ഗൗരവമായി എടുത്തതിനാലാണ് ഖെലോട്ട് ഉൾപ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ നിരീക്ഷകരായി ചുമതലപ്പെടുത്തിയത്. അടുത്ത് തന്നെ കേരളത്തില്‍ എത്തി ഹിന്ദു മുസ്ലീം മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ ക്രിസ്ത്യന്‍ സഭ നേതാക്കളുമായും താരിഖ് അൻവര്‍ ചർച്ച നടത്തിയിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam