കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണത്തിനായി ടാസ്ക് ഫോഴ്സ്

Published : Apr 29, 2023, 09:25 PM IST
കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണത്തിനായി ടാസ്ക് ഫോഴ്സ്

Synopsis

സര്‍ക്കാരും, കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന സമ്പൂര്‍ണ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ടാസ്ക്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം വഴി സാധിക്കും. എറണാകുളം ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്ററായി വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയായിരുന്ന കെ.കെ. മനോജിനെയും നിയമിച്ചിരുന്നു.

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. മൂന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ രണ്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ 5 അംഗം ടാസ്ക് ഫോഴ്സാണ് രൂപീകരിച്ചത്. നിലവില്‍ മറ്റ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഈ അഞ്ചുപേരെ കൊച്ചിയിലെ പ്രത്യേകിച്ച് ബ്രഹ്മപുരത്തെ പ്രത്യേകം സാഹചര്യം പരിഗണിച്ചാണ് നിയമിച്ചത്.

'ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാവീഴ്ച, നടപടി സ്വീകരിക്കണം'; ഫയർ ഫോഴ്സ് മേധാവി

സര്‍ക്കാരും, കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന സമ്പൂര്‍ണ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ടാസ്ക്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം വഴി സാധിക്കും. എറണാകുളം ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്ററായി വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയായിരുന്ന കെ.കെ. മനോജിനെയും നിയമിച്ചിരുന്നു.

മാലിന്യസംസ്കരണത്തിൽ മേയർ സമ്പൂർണ്ണ പരാജയം; കൊച്ചി മേയർക്കെതിരെ ഹൈബി ഈഡൻ എംപി

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്