സംസ്ഥാനത്ത് വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു,വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമെന്ന് ബവ്കോ

Published : Dec 26, 2022, 04:26 PM IST
സംസ്ഥാനത്ത് വൈനിന്‍റെ  വിൽപ്പന നികുതി കുറച്ചു,വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമെന്ന് ബവ്കോ

Synopsis

112 % മായിരുന്ന വിൽപ്പന നികുതി  86% ശതമാനമാക്കി.ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈൻ 150 രൂപയായിരുന്നത് 120 ആയി

തിരുവനന്തപുരം:സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചു.112 % മായിരുന്ന വിൽപ്പന നികുതി ബെവ്ക്കോ 86% ശതമാനമാക്കി.കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ  ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ അറിയിച്ചു.ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈൻ 150 രൂപയായിരുന്നത് 120 ആയി.

ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ്  ക്രിസ്മസ് തലേന്ന് വിറ്റത്.

അതേസമയം, 22, 23, 24 എന്നീ ദിദിവസങ്ങൾ മൊത്തത്തിൽ നോക്കുമ്പോൾ മദ്യവിൽപ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. റം മാണ് ഏറ്റവും കൂടുതൽ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.

ലോകകപ്പ് ഫുട്ബോ‌ൾ ഫൈനൽ ആവേശത്തിനിടെ കേരളത്തിൽ 50 കോടിയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്കോയുടെ വരുമാനം. 

മലപ്പുറം തിരൂരിലെ ഔട്ട്‌ലെറ്റിലാണ് ഫൈനല്‍ ദിവസം ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂരില്‍ മാത്രം വിറ്റുപോയത്. വയനാട്  വൈത്തിരി ഔട്ട്‌ലെറ്റാണ് വില്പനയില്‍ രണ്ടാമത്. 43 ലക്ഷം രൂപയുടെ വില്പനയാണ് വൈത്തിരിയില്‍ നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലെറ്റില്‍ 36 ലക്ഷം രൂപയുടെ  മദ്യവില്‍പ്പന നടന്നു.

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ