ഏറ്റവും നല്ല ജോലി അധ്യാപകരുടേത്, കാലത്തിനനുസരിച്ചുള്ള പുതിയ പരിശീലനം നൽകുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാരത്‌ന അവാർഡുകൾ വിതരണം ചെയ്തു

Published : Jul 18, 2026, 09:16 PM IST
V D Satheesan

Synopsis

വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ, അധ്യാപക ജോലി ഏറ്റവും ഉദാത്തമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ അധ്യാപകർക്ക് പുതിയ പരിശീലനം നൽകുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൊച്ചി: വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, അറിവുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ അധ്യാപക ജോലി ഇക്കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും പുതിയ കാലത്തിനനുസരിച്ച് കുട്ടികളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മാറ്റങ്ങൾ അനിവാര്യം

ലഹരി മാഫിയകൾ സമൂഹത്തിൽ പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് പുനരധിവിന്യാസവും പുതിയ പരിശീലനങ്ങളും നൽകേണ്ടതുണ്ട്. ഇക്കാര്യം സർക്കാർ വളരെ ഗൗരവമായിത്തന്നെ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാരത്‌ന അവാർഡുകൾ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ഹൈബി ഈഡൻ എം പി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപന രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരമർപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്, അമൃത വിശ്വ വിദ്യാപീഠവുമായി ചേര്‍ന്നാണ് വിദ്യാരത്ന ടീച്ചേഴ്സ് അവാർഡ് പരിപാടി സംഘടിപ്പിച്ചത്. 10 കാറ്റഗറികളിൽ ആയി 21 അവാർഡുകൾ ആണ് വിതരണം ചെയ്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിർണായക ചുവടുവയ്പ്പ്, സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അനുമതി; അധിക സാമ്പത്തിക ബാധ്യതയില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു
ഉമ്മൻ ചാണ്ടിയെ തകർക്കാനുള്ള അന്നത്തെ ഗൂഢാലോചനയിൽ ഞാൻ പങ്കുകാരനല്ല, മാതൃകാപുരുഷനെന്നും അനുസ്മരിച്ച് ജി സുധാകരൻ