Malayalam News Highlights: തേക്ക് പ്ലാന്റേഷനിലെ അടക്കിമുറിയിൽ ക്രമക്കേടെന്ന് ആരോപണം

നിലമ്പൂർ കരുളായി എഴുത്തുകല്ല് തേക്ക് പ്ലാന്റേഷനിലെ അടക്കിമുറിയിൽ ക്രമക്കേടെന്ന് ആരോപണം. എൻസിപി മലപ്പുറം ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, മന്ത്രി എകെ ശശീന്ദ്രന് നൽകിയ പരാതിയിൽ വനം വിജിലൻസ് അന്വേഷണം തുടങ്ങി. 58 ഹെക്ടർ വിസ്തൃതിയിലുള്ള എഴുത്തുകല്ല് തേക്ക് പ്ലാൻറ്റേഷനിൽ കഴിഞ്ഞ വർഷമാണ് അടക്കിമുറി നടത്തിയത്.

1:19 PM

പ്രസാദിന്റെ കുടുംബത്തിന് സഹായമെത്തിക്കുന്ന കാര്യം പരി​ഗണനയിലെന്ന് കളക്ടർ

കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ  കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്നു ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കുടുംബത്ത സന്ദർശിച്ച ശേഷം കലക്ടർ പറഞ്ഞു. പ്രസാദിന്റെ മരണം വിഷമുള്ളിൽ ചെന്നുള്ളതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. 

1:18 PM

തീപിടുത്തമുണ്ടായത് പെയിന്റ് കടയിൽ

മലപ്പുറം വെന്നിയൂരിൽ പെയിന്റ് കടക്കു തീ പിടിച്ച് അപകടം. മലപ്പുറത്തെ എ ബി സി പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. തീ പടരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയപ്പോഴാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.

12:06 PM

ഡീപ് ഫേക്ക് വിവാദത്തിൽ കേസ്

ഡീപ് ഫേക് കേസിൽ ദില്ലി പൊലീസ് സ്പെഷൽ സെൽ കേസ് രജിസ്റ്റർ ചെയ്തു. ദില്ലി വനിത കമ്മീഷന്റെ പരാതിയിലാണ് നടപടി. നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പുറത്തിറങ്ങുകയും സോഷ്യൽ മീഡിയ വഴി അത് പ്രചരിക്കുകയും ചെയ്തിരുന്നു. ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ കേന്ദ്രസർക്കാരിന്റെ അടക്കം ഇടപെടലുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. 

11:24 AM

അതിഥി സൽക്കാര ചെലവുകളിലടക്കം വൻവർധന ആവശ്യപ്പെട്ട്​ ​ഗവർണർ

അതിഥി, സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ്‌ ഇനങ്ങളിലാണ്‌ 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ സർക്കാർ പരിഗണിക്കുന്നതായാണ്‌ വിവരം. 

11:22 AM

അയല്‍വാസിയായ സ്ത്രീയെയും മകനെയും വിമുക്തഭടൻ മർദിച്ചതായി പരാതി

വീട്ടുവളപ്പിൽ ആട് കയറിയതിനെ തുടർന്ന് അയൽവാസിയായ സ്ത്രീയെയും മകനെയും വിമുക്തഭടൻ മർദ്ദിച്ചതായി പരാതി. എറണാകുളം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയൽക്കാരനായ രാധാകൃഷ്ണനിൽ നിന്ന് മർദ്ദനമേറ്റത്. 

9:24 AM

ആരോ​ഗ്യകിരണം പദ്ധതി

ആരോഗ്യ കിരണം പദ്ധതി വഴിയുള്ള  സൗജന്യ ചികിത്സ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക്  ആശുപത്രി സൂപ്രണ്ട് ആശുപത്രി പരിപാലന സമിതി ചെയര്‍മാന്‍ കൂടിയായ നഗരസഭാധ്യക്ഷന് നല്‍കിയ കത്ത് വിവാദത്തില്‍.  കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ  സൗജന്യ ചികിത്സ നിര്‍ത്തുകയാണെന്ന  നഗരസഭാധ്യക്ഷന്റെ പ്രഖ്യാപനത്തില്‍ തിരുത്തലുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് തന്നെ രം​ഗത്തെത്തി. 

9:24 AM

എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു

എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്.

9:23 AM

സപ്ലൈകോ കടകളിൽ 13 സബ്സിഡി ഇനങ്ങൾക്ക് വില കൂട്ടാൻ തീരുമാനം

സപ്ലൈകോ കടകളിൽ 13 സബ്സിഡി ഇനങ്ങൾക്ക് വില കൂട്ടാൻ എൽഡിഎഫ് തീരുമാനിച്ച് കഴിഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റത്തിൽ കൈപൊള്ളുമ്പോൾ സപ്ലൈകോ സബ്സിഡിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് മാസം 750രൂപയോളം ലാഭിക്കാൻ ഇപ്പോൾ കഴിയും. ഇതിലാണ് ഇനി മാറ്റംവരുന്നത്. 

9:20 AM

ഓമല്ലൂരിലെ ​ഗോപിയുടെ മരണം

പത്തനംതിട്ട ഓമല്ലൂർ പളളത്ത് ലോട്ടറി കച്ചവടക്കാരൻ ഗോപി പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലൈഫ് പദ്ധതിപ്രകാരമുള്ള  വീടുപണി പൂർത്തിയാകാത്തതായിരുന്നു ഗോപിയുടെ വലിയ ദുഃഖമെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

1:19 PM IST:

കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ  കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്നു ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കുടുംബത്ത സന്ദർശിച്ച ശേഷം കലക്ടർ പറഞ്ഞു. പ്രസാദിന്റെ മരണം വിഷമുള്ളിൽ ചെന്നുള്ളതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. 

1:18 PM IST:

മലപ്പുറം വെന്നിയൂരിൽ പെയിന്റ് കടക്കു തീ പിടിച്ച് അപകടം. മലപ്പുറത്തെ എ ബി സി പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. തീ പടരുന്നത് കണ്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയപ്പോഴാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.

12:06 PM IST:

ഡീപ് ഫേക് കേസിൽ ദില്ലി പൊലീസ് സ്പെഷൽ സെൽ കേസ് രജിസ്റ്റർ ചെയ്തു. ദില്ലി വനിത കമ്മീഷന്റെ പരാതിയിലാണ് നടപടി. നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പുറത്തിറങ്ങുകയും സോഷ്യൽ മീഡിയ വഴി അത് പ്രചരിക്കുകയും ചെയ്തിരുന്നു. ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ കേന്ദ്രസർക്കാരിന്റെ അടക്കം ഇടപെടലുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. 

11:24 AM IST:

അതിഥി, സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആറ്‌ ഇനങ്ങളിലാണ്‌ 36 ഇരട്ടി വരെ വർധന സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇത്‌ സർക്കാർ പരിഗണിക്കുന്നതായാണ്‌ വിവരം. 

11:22 AM IST:

വീട്ടുവളപ്പിൽ ആട് കയറിയതിനെ തുടർന്ന് അയൽവാസിയായ സ്ത്രീയെയും മകനെയും വിമുക്തഭടൻ മർദ്ദിച്ചതായി പരാതി. എറണാകുളം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനുമാണ് അയൽക്കാരനായ രാധാകൃഷ്ണനിൽ നിന്ന് മർദ്ദനമേറ്റത്. 

9:24 AM IST:

ആരോഗ്യ കിരണം പദ്ധതി വഴിയുള്ള  സൗജന്യ ചികിത്സ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക്  ആശുപത്രി സൂപ്രണ്ട് ആശുപത്രി പരിപാലന സമിതി ചെയര്‍മാന്‍ കൂടിയായ നഗരസഭാധ്യക്ഷന് നല്‍കിയ കത്ത് വിവാദത്തില്‍.  കത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ  സൗജന്യ ചികിത്സ നിര്‍ത്തുകയാണെന്ന  നഗരസഭാധ്യക്ഷന്റെ പ്രഖ്യാപനത്തില്‍ തിരുത്തലുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് തന്നെ രം​ഗത്തെത്തി. 

9:24 AM IST:

എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പെടെ 1000 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. സ്പീക്കറുടെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു പാളയം മുതൽ പഴവങ്ങാടി വരെ നാമജപ യാത്ര നടത്തിയത്.

9:23 AM IST:

സപ്ലൈകോ കടകളിൽ 13 സബ്സിഡി ഇനങ്ങൾക്ക് വില കൂട്ടാൻ എൽഡിഎഫ് തീരുമാനിച്ച് കഴിഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റത്തിൽ കൈപൊള്ളുമ്പോൾ സപ്ലൈകോ സബ്സിഡിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് മാസം 750രൂപയോളം ലാഭിക്കാൻ ഇപ്പോൾ കഴിയും. ഇതിലാണ് ഇനി മാറ്റംവരുന്നത്. 

9:20 AM IST: