സംസ്ഥാനത്ത് ഇന്നും നാളെയും 3 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; 11ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Published : Feb 08, 2025, 04:23 PM IST
സംസ്ഥാനത്ത് ഇന്നും നാളെയും 3 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; 11ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

Synopsis

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.  

അതേസമയം, ഇന്നും (8/2/2025) നാളെയും (9/2/2025) മറ്റന്നാളും (10/2/2025) സംസ്ഥാനത്ത് ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല. ഫെബ്രുവരി 11ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഈ ജില്ലകളിൽ നേരിയതോ, മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ, മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

READ MORE: സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; ഡ്രൈവർ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം