ആറളത്തെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് വനംമന്ത്രി

Published : Oct 31, 2020, 10:50 PM IST
ആറളത്തെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് വനംമന്ത്രി

Synopsis

കഴിഞ്ഞ ദിവസമാണ് ആറളം ഫാമിനുള്ളില്‍ നിലയുറപ്പിച്ച കാട്ടാന പതിനെട്ടുകാരനായ വിബീഷിനെ  ആക്രമിച്ച് കൊലപ്പെടുത്തിയത്. ആനയെ തുരത്താനായി ദിവസങ്ങളായി വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അപകടം. 

കണ്ണൂര്‍: ആറളം ഫാമില്‍  കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്‍റെ  കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു.  കഴിഞ്ഞ ദിവസമാണ് ആറളം ഫാമിനുള്ളില്‍ നിലയുറപ്പിച്ച കാട്ടാന പതിനെട്ടുകാരനായ വിബീഷിനെ  ആക്രമിച്ച് കൊലപ്പെടുത്തിയത്.

ആനയെ തുരത്താനായി ദിവസങ്ങളായി വനപാലകരും നാട്ടുകാരും ശ്രമിക്കുന്നതിനിടെയാണ് അപകടം. സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനും അവകാശികള്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതിനും മന്ത്രി ഉത്തരവിട്ടു.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ