
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കുടിയ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ ജില്ലയിലെ 10 മാര്‍ക്കറ്റുകള്‍ അടച്ചു. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കാലികടവ്, ചെര്‍ക്കള, തൃക്കരിപ്പൂര്‍, നീലേശ്വരം, ഉപ്പള, മജീര്‍പ്പള്ള എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളാണ് അടച്ചത്. ജൂലൈ 17വരെ കടകള്‍ അടച്ചിടണമെന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരികരിച്ചത്. മിക്കവരുടെയും രോഗ ഉറവിടം ഇതുവരെ വ്യക്തമല്ല.
അതേസമയം തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹികഅകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന് കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 30 പേർക്കെതിരെ കേസെടുത്തു.തൃശ്ശൂർ ജില്ലയിൽ കൊവിഡ് രോഗികൾ ഏറ്റവുമധികം ഉള്ളത് ചാവക്കാട്, വാടാനപ്പളളി മേഖലകളിലാണ്. അതുകൊണ്ടുതന്നെ കർശന നിയന്ത്രണമാണ് ഈ മേഖലകളിലെല്ലാം ഉളളത്.
കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവർത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുൻകരുതലോ പാലിക്കാതെയാണ് എന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാവിലെ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ ചാവക്കാട് നഗരസഭ മുഴുവൻ നിയന്ത്രിത മേഖലയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam