തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെന്ന വ്യാജേന 94 ലക്ഷം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ

By Web TeamFirst Published Apr 18, 2021, 9:05 PM IST
Highlights

തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് പോയിരുന്ന ലോറി തടഞ്ഞ് ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടിൽ പണം കവരുകയായിരുന്നു. പഴയ സ്വർണം വിറ്റ പണമാണ് നഷ്ടമായതെന്നാണ് ലോറി ഉടമയുടെ വിശദീകരണം. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

തൃശ്ശൂർ: കുട്ടനല്ലൂർ ദേശീയപാതയിൽ തെരഞ്ഞെടുപ്പ് കമ്മീഷനു ഉദ്യോഗസ്ഥരെന്ന വ്യാജേന 94 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ ചിറക്കൽ സ്വദേശി മുബാറക്കാണ് ഒല്ലൂർ പൊലീസിന്റെ പിടിയിലായത്. മാർച്ച് 22 നാണ് ഇന്നോവ കാറിൽ ഇലക്ഷൻ അർജന്റ് സ്റ്റിക്കർ പതിച്ച ശേഷം കവർച്ച നടത്തിയത്.

പത്തംഗ സംഘമാണ് കവർച്ച നടത്തിയത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് പോയിരുന്ന ലോറി തടഞ്ഞ് ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടിൽ പണം കവരുകയായിരുന്നു. പഴയ സ്വർണം വിറ്റ പണമാണ് നഷ്ടമായതെന്നാണ് ലോറി ഉടമയുടെ വിശദീകരണം. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
 

click me!