ഗൂഢാലോചന അന്വേഷിക്കണം, ശോഭ സുരേന്ദ്രനും കെ സുധാകരനുമെതിരെ കേസ് എടുക്കണം; ടി ജി നന്ദകുമാർ ഹൈക്കോടതിയിൽ

Published : May 17, 2024, 11:02 AM ISTUpdated : May 17, 2024, 11:10 AM IST
ഗൂഢാലോചന അന്വേഷിക്കണം, ശോഭ സുരേന്ദ്രനും കെ സുധാകരനുമെതിരെ കേസ് എടുക്കണം; ടി ജി നന്ദകുമാർ ഹൈക്കോടതിയിൽ

Synopsis

ഇപി ജയരാജനെ പ്രകാശ് ജാവദേക്കാർ കണ്ടതുമായി ബന്ധപ്പെട്ട ആരോപണത്തിനുപിന്നിൽ സുധാകരനും ശോഭയുമാണ്. ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. 

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ  ഇ.പി ജയരാജനെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് ടി ജി നന്ദകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. ബിജെപി നേതാവും സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുരേന്ദ്രനും കോൺഗ്രസ് നേതാവ് കെ സുധാകരനുമെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം. പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും കോടതി ഇടപെടണമെന്നും ടിജി നന്ദകുമാർ ആവശ്യപ്പെട്ടു. ഇപി ജയരാജനെ പ്രകാശ് ജാവദേക്കാർ കണ്ടതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ദിവസം ഉയർന്ന ആരോപണത്തിന് പിന്നിൽ സുധാകരനും ശോഭയുമാണ്. ഗൂഢാലോചന അന്വേഷിക്കണമെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.  

16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം, പ്രതിസന്ധി

എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം, അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

അതേസമയം, തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീന‍‍ർ ഇ.പി.ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്. ഡിജിപിക്ക് നൽകിയ പരാതി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ആക്കുളത്തെ ഫ്ലാറ്റിൽ പ്രകാശ് ജവദേക്കറെ ദല്ലാള്‍ നന്ദകുമാ‍ർ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ.സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ജയരാജൻ നൽകിയ പരാതിയിൽ പറയുന്നത്.  പ്രാഥമിക അന്വേഷണ റിപ്പോ‍ർട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം. 

 

 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം