
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയായിരുന്ന ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി. ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിൽ എത്തുന്നത് ഇതാദ്യമായാണ്. കെഎഫ്സിയിൽ നിന്നും തന്നെ മാറ്റണമെന്ന് തച്ചങ്കരി സർക്കാരിനോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.
ഷർമിള മേരിയാണ് പുതിയ കായിക സെക്രട്ടറി. അഭ്യന്തര സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളിനെ കെഎഫ്സി എംഡിയായി മാറ്റി നിയമിച്ചിട്ടുണ്ട്. ബി.അശോകിനെ വീണ്ടും ഊർജ്ജവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മുൻവൈദ്യുതി മന്ത്രി എം.എം.മണിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് അദ്ദേഹത്തെ നേരത്തെ ഊർജ്ജവകുപ്പിൽ നിന്നും കെടിഡിഎഫ്സിയിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam