
തിരുവനന്തപുരം: അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും താനുമായി കൂട്ടിച്ചേർക്കേണ്ടെന്നും കെസി വേണുഗോപാൽ. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ശ്രമമെന്നും കെസി വേണുഗോപാൽ വിമർശിച്ചു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം. അതിന് അവസരമില്ലെങ്കിൽ നേതാക്കളോട് പറയാം. തന്റെ ശൈലി അതാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലുമാസവും സർക്കാരിന് ഒപ്പമാണ് താനെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam