അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവം; ഫെഡറൽ ബാങ്ക് പിൻവലിച്ചു

Published : Apr 18, 2023, 06:44 PM IST
അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ച  സംഭവം; ഫെഡറൽ ബാങ്ക് പിൻവലിച്ചു

Synopsis

തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന് ഇനിമുതൽ പണമിടപാട് നടത്താൻ കഴിയും. നടപടി ഗുജറാത്ത് പൊലീസിൽ നിന്നുള്ള നിരദേശ പ്രകാരമെന്ന് ബാങ്ക് അറിയിച്ചു.   

ആലപ്പുഴ: അരിപ്പത്തിരി കച്ചവടക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചത് ഫെഡറൽ ബാങ്ക് പിൻവലിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിലിന് ഇനിമുതൽ പണമിടപാട് നടത്താൻ കഴിയും. നടപടി ഗുജറാത്ത് പൊലീസിൽ നിന്നുള്ള നിരദേശ പ്രകാരമെന്ന് ബാങ്ക് അറിയിച്ചു. 

ബാങ്ക് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ ഗുജറാത്ത് പൊലീസുമായി നേരിട്ട്  ചർച്ച നടത്തിയിരുന്നു. പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. തുടർന്ന് അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കാൻ പൊലീസ് ഇമെയിൽ അയക്കുകയായിരുന്നു. ഒരു യുവതി ഗുഗിൾ പേ വഴി അയച്ച 300 രൂപയുടെ പേരിലായിരുന്നു അക്കൗണ്ട് മരവിപ്പിച്ചത്. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി