കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്: പ്രതികളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published : Jun 30, 2022, 12:50 PM IST
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്: പ്രതികളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

Synopsis

കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉള്ളത് . ഇതില്‍ ആറ് പേരെയാണ് കോഴിക്കോട്  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 

കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതികളെ കോര്‍പറേഷനില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി.

കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉള്ളത് . ഇതില്‍ ആറ് പേരെയാണ് കോഴിക്കോട്  ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. കെട്ടിട ഉടമക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.  പ്രതികളെ ചോദ്യം ചെയ്തത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന് പ്രതീക്ഷയിലാണ്  പൊലീസ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ്. ഈ ആവശ്യമുന്നയിച്ച് കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച്നടത്തി.

കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അനിശ്ചിതകാല സമരം തുടങ്ങി. ജീവനക്കാര്‍ക്കെതിരെ മാത്രം അടച്ചടക്ക നടപടി എടുത്തതിലാണ് പ്രതിഷേധം. അന്വേഷണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ മൊഴി എടുക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു