
മലപ്പുറം: ലഡാക്കിൽ വാഹനാപകടത്തിൽ (Ladakh accident) മരിച്ച മലപ്പുറം സ്വദേശിയായ സൈനികൻ ലാൻസ് ഹവിൽദാർ മുഹമ്മദ് ഷൈജലിൻ്റെ മൃതദേഹം ഞായറാഴ്ച രാവിലെ 10.00 മണിയോടെ എയർഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.11.30 മുതൽ തിരൂരങ്ങാടി യത്തീംഖാനയിലും തുടർന്ന് പരപ്പനങ്ങാടി എസ്എൻഎം ഹയർസെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വെക്കും.3 മണിയോടെയായിരിക്കും ഖബറടക്കം.
ഇന്ന് പുലർച്ചയോടെയാണ് ലഡാക്കിലെ അപകടത്തിൽ മരിച്ച മലയാളി സൈനികൻ മുഹമ്മദ് ഷൈജൽ ഉൾപ്പടെയുള്ളവരുടെ മൃതദേഹം ദില്ലിയിലെ പാലം എയർബേസിൽ എത്തിച്ചത്. മൃതദേഹങ്ങൾ പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവിടുത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം ജന്മനാടുകളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകും. മുഹമ്മദ് ഷൈജലിന്റെ ഭൌതിക ശരീരം രാത്രിയോടെ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം. ഇതിനിടെ അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി.
അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്നും സൈന്യം പരിശോധിക്കുന്നുണ്ട് പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രിയിൽ തന്നെ പരിക്കേറ്റവരെ പഞ്ച്കുലയിലെ അടക്കം സൈനിക ആശുപത്രികളിൽ എത്തിച്ചിരുന്നു. ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് സൈനികർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഇന്നലെയാണ് അപകടം നടന്നത്. 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അതിർത്തിയിലെ സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് വാഹനം നദിയിലേക്ക വീണത്.
ഷൈജലിൻ്റെ വീട്ടിൽ മന്ത്രിമാർ സന്ദർശനം നടത്തി
ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് റവന്യു മന്ത്രി കെ. രാജൻ, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു. ബിനോയ് വിശ്വം എം. പി , പി. അബ്ദുൽ ഹമീദ് എം. എൽ. എ എന്നിവരും സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്നു. ഷൈജലിൻ്റെ കുടുംബംഗങ്ങളുമായി ജനപ്രതിനിധികൾ സംസാരിച്ചു.
മലപ്പുറം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി മലപ്പുറം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
അടുത്ത അധ്യയനവർഷം അപകട രഹിതമാക്കുക എന്ന ലക്ഷ്യം വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും, ആയമാർക്കും, സ്കൂൾ വാഹനത്തിൻ്റെ ചാർജ്ജുള്ള അധ്യാപകർക്കും വേണ്ടി മലപ്പുറം മഅദിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ് മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ആർടിഒ കെ കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ദില്ലി: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ കയറുന്നത് തടഞ്ഞ സംഭവത്തിൽ ഇൻഡിഗോയ്ക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ.ഇക്കഴിഞ്ഞ മെയ് ഏഴിനാണ് കുട്ടി കുടുംബത്തിനൊപ്പം റാഞ്ചി വിമാനത്താവളത്തിൽ വിമാനം കയറാനായി എത്തിയത്. കുട്ടിയെയും കുടുംബത്തെയും ഇൻഡിഗോ ജീവനക്കാർ തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഡിജിസിഐ അന്വേഷണം നടത്തുകയായിരുന്നു. കുട്ടിയോട് അനുതാപ പൂർവം പെരുമാറുന്നതിൽ വിമാനക്കമ്പനി ജീവനക്കാർക്ക് പിഴവ് പറ്റി എന്ന് കണ്ടെത്തിയതിനാലാണ് പിഴ ചുമത്തിയത്