സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; 6 ബിജെപി പ്രവർത്തകർക്ക് 10 വർഷം തടവ് വിധിച്ച് കോടതി

Published : Jun 26, 2024, 02:50 PM ISTUpdated : Jun 26, 2024, 02:56 PM IST
 സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; 6 ബിജെപി പ്രവർത്തകർക്ക് 10 വർഷം തടവ് വിധിച്ച് കോടതി

Synopsis

2017 ഫെബ്രുവരിയിൽ സിപിഎം കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി സുദേവൻ, സിഐടിയു തൊഴിലാളിയായ വാസു എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. വിചാരണയ്ക്ക് ശേഷമാണ് കോടതി ശിക്ഷവിധിച്ചത്. 

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറു ബിജെപി പ്രവർത്തകർക്ക് പത്തു വർഷം തടവ് വിധിച്ച് കോടതി. കോരഞ്ചിര ചീരക്കുഴി സ്വദേശികളായ സുദീഷ്, ബിജു, പ്രസാദ്, അഭിലാഷ്, കണ്ണൻ, മണികണ്ഠൻ എന്നിവരെയാണ് പാലക്കാട് അതിവേഗ കോടതി ശിക്ഷിച്ചത്. തെളിവില്ലെന്ന് കണ്ട് ഒന്നും രണ്ടും പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. സിപിഎം കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി സുദേവൻ, സിഐടിയു തൊഴിലാളിയായ വാസു എന്നിവരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. കേസിൽ 8 ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. വിചാരണയ്ക്ക് ശേഷം 2പ്രതികളെ വെറുതെ വിട്ട കോടതി മറ്റു ആറുപേർക്കും പത്തു വർഷം തടവ് വിധിക്കുകയായിരുന്നു. 

മക്കിമലയിൽ കണ്ടെത്തിയ കുഴിബോംബുകൾ നിർവീര്യമാക്കി; തണ്ടർബോൾട്ടിനെ ലക്ഷ്യമിട്ട് കുഴിച്ചിട്ടതെന്ന് നി​ഗമനം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം