
തലശ്ശേരി:കാറില്‍ ചാരിയ ബാലനെ ചവിട്ടിയ യുവാവിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ പോലീസിനെതിരെ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്.രംഗത്ത്.
മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടായത് കൊണ്ടാണ് പ്രതിയെ രാത്രി വിട്ടയച്ചത്.സംഭവത്തിൽ ഉന്നതൻ ഇടപെട്ടു എന്ന് സംശയിക്കുന്നു.പൊലീസിൻ്റെ കോൾ ലിസ്റ്റടക്കം പരിശോധിച്ച് ഇക്കാര്യം പുറത്ത് കൊണ്ടുവരണം.വിട്ടയച്ച സമയത്ത് പ്രതി മുങ്ങിയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്നും ഡിസിസി പ്രസിഡണ്ട്. ചോദിച്ചു. മർദ്ദനമേറ്റ ആറു വയസുകാരൻ ഗണേഷിനെ മറ്റൊരാളും ഉപദ്രവിച്ചുനെന്ന് ആക്ഷേപം ഉയരുന്നു.കുട്ടി കാറിലേക്ക് നോക്കി നിൽക്കുമ്പോഴാണ് സംഭവം..വഴിപോക്കനായ ഒരാൾ വന്ന് തലക്കടിച്ചു.സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.മുഹമ്മദ് ഷിഹാദ് കുട്ടിയെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..
തലശ്ശേരിയിൽ ആറ് വയസുകാരനെ യുവാവ് ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഇതിൽ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാൻറ് ചെയ്തിരുന്നു.
വ്യാഴാഴ്ച വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. ക്രൂര കൃത്യത്തിന്‍റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തിൽ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് റിപോർട്ടും ദൃശ്യങ്ങളും പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും
ഡ്രൈവിങ് ലൈസൻസും പോകും, കുട്ടിയെ ചവിട്ടിവീഴ്ത്തിയ യുവാവിന് നോട്ടീസ്