മാളികപ്പുറം അപകടം; പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Published : Jan 02, 2023, 08:23 PM ISTUpdated : Jan 02, 2023, 08:42 PM IST
മാളികപ്പുറം അപകടം; പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Synopsis

പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു

പത്തനംതിട്ട : മാളികപ്പുറം അപകടത്തിൽ പത്തനംതിട്ട ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ റിപ്പോർട്ട് തേടി. ഇത്തരം അപകടങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിനും പൊലീസിനും നിർദ്ദേശം നൽകി. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ശബരിമല മാളികപ്പുറം വെടിപ്പുരയിൽ കതിന പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയകുമാര്‍ (47), അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്‍റെ നില ഗുരുതരമാണ്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു. കതിന നിറയ്ക്കുന്നതിനിടെയാണ് പൊട്ടിയത്.

Read More : ശബരിമല മാളികപ്പുറത്തിനടുത്ത് കതിന നിറയ്ക്കവേ പൊട്ടി, മൂന്ന് പേര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം