പന്തളം സഹകരണ ബാങ്കിൽ ജീവനക്കാരൻ്റെ തട്ടിപ്പ്: പണയ സ്വർണ്ണം കൈക്കലാക്കി സ്വന്തം പേരിൽ പണയം വച്ചു

Published : Feb 05, 2023, 03:39 PM IST
പന്തളം സഹകരണ ബാങ്കിൽ ജീവനക്കാരൻ്റെ തട്ടിപ്പ്: പണയ സ്വർണ്ണം കൈക്കലാക്കി സ്വന്തം പേരിൽ പണയം വച്ചു

Synopsis

തട്ടിപ്പ് കണ്ടെത്തിയതോടെ അർജുൻ തന്നെ സ്വർണം തിരികെ ബാങ്കിൽ എത്തിച്ചു. ക്രമക്കേട് സംബന്ധിച്ച് ബാങ്ക് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. 

പത്തനംതിട്ട: പത്തനംതിട്ട പന്തളം സഹകരണ ബാങ്കിൽ ജീവനക്കാരന്റെ ക്രമക്കേട്. ബാങ്കിൽ പണയം വെച്ച സ്വർണം ജീവനക്കാരൻ കൈക്കലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചു. 70 പവൻ സ്വർണമാണ് പണയം വെച്ചത്. ജീവനക്കാരൻ അർജുൻ പ്രമോദ് ആണ് തിരിമറി നടത്തിയത്. ബാങ്കിലെ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതോടെ അർജുൻ തന്നെ സ്വർണം തിരികെ ബാങ്കിൽ എത്തിച്ചു. ക്രമക്കേട് സംബന്ധിച്ച് ബാങ്ക് ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. 


 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K