വരുന്നത് ഉത്സവകാലം, പുതിയ കൊവിഡ് മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം

By Web TeamFirst Published Sep 23, 2021, 7:11 PM IST
Highlights

5% ന് താഴെ ടിപിആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താം. 

തിരുവനന്തപുരം: ഉത്സവകാലം(Festival) കണക്കിലെടുത്ത് പുതിയ മാർഗനിർദേശവുമായി (Guidelines) ആരോഗ്യമന്ത്രാലയം. ടിപിആർ (TPR) 5% മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല. 5% ന് താഴെ ടിപിആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താം. കൊവിഡ് പ്രോട്ടോക്കോൾ (Covid Protocol) കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. 

അതേസമയം സ്കൂൾ തുറക്കുന്നതോടനുബന്ധിച്ച് സർക്കാർ പുതിയ മാർഗ്ഗരേഖ പുറത്തിറക്കി. സ്കൂൾ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തും. ഇന്ന് മുതൽ പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങിയിരിക്കുകയാണ്. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!