സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആറുമാസം കൂടി മരവിപ്പിച്ച് ധനകാര്യ വകുപ്പ്

By Web TeamFirst Published Jul 26, 2021, 8:11 PM IST
Highlights

കൊവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കുന്നു...

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആറുമാസം കൂടി മരവിപ്പിച്ചു. മെയ് 31 വരെയാണ് സറണ്ടർ മരവിപ്പിച്ചിരുന്നത്. അതാണ് ആറ് മാസം കൂടി മരവിപ്പിച്ചത്. കൊവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കുന്നു. അതിനാലാണ് ലീവ് സറണ്ടർ പുനസ്ഥാപിക്കാത്തതെന്നും ഉത്തരവിൽ വിശദീകരിച്ചു. സർക്കാർ ജീവനക്കാർക്ക് പുറമേ സർവകലാശാലകളിലേയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ജീനക്കാർക്കും നിരോധനം ബാധകമാണ്.
 

click me!