ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published : Jun 14, 2024, 05:55 AM IST
ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Synopsis

രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്.   

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്. 

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികൾ എത്തിയ സാഹചര്യം പറഞ്ഞായിരുന്നു പരിപാടി തുടരുമെന്ന് സർക്കാർ വിശദീകരിച്ചത്. ഇന്ന് 8 വിഷയങ്ങളിൽ ചർച്ചകളും മേഖലാടിസ്ഥാനത്തിലുള്ള 8 സമ്മേളനങ്ങളും നടക്കും. നാളത്തെ ചർച്ചകൾ കൂടി കഴിഞ്ഞ് പ്രമേയം അവതരിപ്പിക്കും. നാളെ വൈകീട്ടാണ് സമാപനം നടക്കുക.

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, വ്യോമസേനയുടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി