'ഓപ്പറേഷൻ അനന്ത' അനങ്ങിയില്ല; തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ളത് കോടികൾ; ചെലവഴിക്കാതെ തുക

Published : Jul 17, 2024, 08:06 AM ISTUpdated : Jul 17, 2024, 09:53 AM IST
'ഓപ്പറേഷൻ അനന്ത' അനങ്ങിയില്ല; തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായുള്ളത് കോടികൾ; ചെലവഴിക്കാതെ തുക

Synopsis

ആമയിഴഞ്ചാൻ ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവേയുടെ ഭൂമിയിലൂെട കടന്നുപോകുന്നത് 170 മീറ്റർ മാത്രമാണ്. ഇരുമ്പുവലവെച്ച് മാലിന്യം തടയുന്നുണ്ടെങ്കിലും ടണലിലേക്ക് ന​ഗര മാലിന്യങ്ങളാണ് ഒഴുകിവരുന്നതെന്നാണ് റെയിൽവേയുടെ വാദം.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ഉണ്ടായ പാളിച്ചകൾക്ക് പുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയിൽ നാലിൽ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയിലും ഇല്ല പാർവതിപുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും പേരില്ല. 

ആമയിഴഞ്ചാൻ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. റെയിൽവെ ഭൂമിയിലുടെ കടന്ന് പോകുന്നത് 117 മീറ്റര്‍ മാത്രമാണ്. ട്രാപ്പ് വച്ചും പത്താൾ പൊക്കത്തിൽ ഇരുമ്പുവല വെച്ചും മാലിന്യ നിക്ഷേപം തടയുന്നുണ്ടെന്നും ടണലിലേക്ക് ഒഴുകി എത്തുന്നത് അത്രയും നഗര മാലിന്യങ്ങളാണെന്നും റെയിൽവെ പറയുന്നു. ടണലിന് മുൻപും ടണൽ കടന്ന് പോയ ശേഷവും തോട്ടിലെ മാലിന്യ കൂമ്പാരത്തിന് ആരുത്തരവാദിയെന്ന ചോദ്യത്തിനാണ് സർക്കാരും കോര്‍പറേഷൻ മറുപടി പറയേണ്ടതും.

2015 ൽ ഓപ്പറേഷൻ അനന്ത കാലത്ത് റെയിവെ ടണൽ കടന്ന് പോകുന്ന നഗരപ്രദേശന്ന് നിന്ന് മാത്രം കോരി മാറ്റിയത് 700 ടൺ മാലിന്യമാണ്. തുടര്‍ നിക്ഷേപം നടക്കാതിരിക്കാൻ തോട് നീളെ ക്യാമറ വച്ചു. 54 ലക്ഷം ചെലവാക്കി സ്ഥാപിച്ച 37 ക്യാമറകൾ പേരിനൊന്ന് കാണാൻ പോലുമില്ലെന്നതാണ് വസ്തുത. മേജര്‍ ഇറിഗേഷൻ, നഗരസഭ റെയിൽവെ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഒരു നടപടിയും നിലവിലില്ല. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയത് 8.8 കോടി രൂപയാണ്. അതിൽ കോർപറേഷൻ ചെലവഴിച്ചത് 2.65 കോടി മാത്രമാണ്. തെളിനീരൊഴുകും നവകേരളം എന്ന പേരിൽ  ജലസ്രോ തസ്സുകളെ മാലിന്യ മുക്തമാക്കുന്നതിന് ശുചിത്വമിഷൻ ഫണ്ട് ചെലവഴിച്ചിട്ടില്ല. പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട് എന്നിവ മാലിന്യ മുക്തമാക്കുന്നതിന് നിലവിൽ ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് പദ്ധതികളൊന്നും ഏറ്റെടുത്തിട്ടില്ല.

'ജയരാജിന് എങ്കിലും വകതിരിവ് ഉണ്ടാവേണ്ടതായിരുന്നു, വെറുപ്പ്'; ആസിഫ് അലിക്ക് പിന്തുണയുമായി നടി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും