കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി ഉത്തരവിറക്കി സർക്കാർ

By Web TeamFirst Published Mar 29, 2023, 11:31 PM IST
Highlights

സോഫ്റ്റുവെയർ തയാറാക്കാനും അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരുന്നു

തിരുവനന്തപുരം : കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. കള്ളു ഷാപ്പുകളുടെ ലേലം ഓൺലൈൻ ആക്കാനുള്ള നടപടികൾ പൂർത്തിയാകാത്തതും ആബ്കാരി നയത്തിന് അന്തിമരൂപം ആകാത്തതുമാണ് കാരണം. കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി സോഫ്റ്റുവെയർ തയാറാക്കാനും അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.

Read More : 'നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയയ്ക്കും'; രാഹുലിനെ അയോഗ്യനാക്കിയത് നിയമപരമായ വിഷയമെന്ന് അമിത് ഷാ

click me!