കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്

By Web TeamFirst Published Sep 24, 2021, 9:05 AM IST
Highlights

മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യവും പരിശോധിക്കുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.

കോഴിക്കോട്: കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ് (P Prasad). കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരി​ഗ‌‌ണനയിൽ ഉണ്ട്. മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യവും പരിശോധിക്കുമെന്ന് മന്ത്രി കോഴിക്കോട് (Kozhikode) പറഞ്ഞു.

കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ കര്‍ഷക സംഘടനയിലൂടെ കോടതിയെ സമീപിച്ചതില്‍ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!