
കോഴിക്കോട് : ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
പച്ചക്കറി മാത്രമല്ല കേരളത്തിലേക്ക് മാംസത്തിനായി മൃഗങ്ങളെത്തുന്നതും പരിശോധനയില്ലാതെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam