
നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന നിര്‍ദിഷ്ഠ കേരള മെഡിക്കല്‍ ബില്ലിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരള (ഐ എച്ച് കെ) വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പതിനഞ്ചാം കേരള നിയമസഭയുടെ നമ്പര്‍ 77 ആയി അവതരിപ്പിക്കപ്പെടുന്ന ബില്‍ 1955 -ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ ആക്റ്റിന് പകരമായി കേരളത്തിന് ആകമാനമായുള്ള ബില്‍ ആണ്. എന്നാല്‍ ആയുഷ് മേഖലയെ പാടെ അവഗണിച്ചു കൊണ്ടും 33 സാംക്രമിക രോഗ ചികില്‍സക്കും, പ്രതിരോധത്തിനും, 15 സാംക്രമികേതര രോഗങ്ങള്‍ക്ക് ചികില്‍സ നല്‍കുന്നതിനും ആയുഷ് മേഖല നല്കിയ സംഭാവനകളെ കണക്കിലെടുക്കാതെ പൂര്‍ണ്ണമായും മോഡേണ്‍ മെഡിസിന് അടിയറവ് വെയ്ക്കുന്ന നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്ളതെന്ന് സമ്മേളനം ആരോപിച്ചു. കൊവിഡു കാലത്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് അതേ പോലെ നിയമം ആക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമ്മേളനം വ്യക്തമാക്കി.
കൊച്ചി റിന്യൂവല്‍ സെന്ററില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ജോര്‍ഡി പോള്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍, ജനറല്‍ സെക്രട്ടറി ഡോ. ബബനീഷ് ഭാസ്‌കര്‍, ട്രഷറര്‍ കെ പി സന്തോഷ് കുമാര്‍, ഡോ. ആര്‍ സുരേഷ്, ഡോ. ജോസ്.എം ഐ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികള്‍: ഡോ. റെജു കരീം- കൊടുങ്ങല്ലൂര്‍ (പ്രസിഡന്റ്), ഡോ. കൊച്ചു റാണി വര്‍ഗീസ് - പത്തനം തിട്ട (ജനറല്‍ സെക്രട്ടറി), ഡോ. ജിംറീസ്, ഡോ. ഷാനവാസ്, ഡോ. അശ്വിന്‍ പണിക്കര്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. ബാബു കെ നോര്‍ബര്‍ട്ട് (ട്രഷറര്‍), ഡോ. മിനി ശ്യാം , ഡോ. ഷിഹാദ് അഹമ്മദ്, ഡോ. ഏര്‍ണസ്റ്റ് , ഡോ. ദീപക് തിലക് (സെക്രട്ടറിമാര്‍) ഡോ. അനിതാ കുമാരി (റ്റീച്ചിങ് ഫാക്കല്‍റ്റി സെല്‍ ചെയര്‍ പേര്‍സണ്‍), ഡോ. രാജേഷ് ആര്‍ എസ് (സയിന്റിഫിക്ക് കമ്മിറ്റി ചെയര്‍മാന്‍), ഡോ. ഹരി വിശ്വജിത്ത്, ഡോ. ജയശങ്കര്‍ എം.പി (സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം), ഡോ. മുഹമ്മദ് അസ്ലം എം (പി ആര്‍ ഒ), ഡോ. പ്രദീപ് കുമാര്‍ ആര്‍.ജി (ഹെഡ് ക്വാര്‍ട്ടര്‍ ഇന്‍ ചാര്‍ജ്ജ്).