ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി മറ്റന്നാൾ പരി​ഗണിക്കും

By Web TeamFirst Published Jul 14, 2021, 11:54 AM IST
Highlights

ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി വെള്ളിയാഴ്ച നടക്കും

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂർത്തിയായി. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസില്‍ പ്രതിചേർക്കാത്തതിനാല്‍ ആ കേസിനെ ആധാരമാക്കി ഇഡി തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

തനിക്കെതിരെ കേരളത്തിലും ദുബൈയിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഇന്ന് ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള ഇഡിയുടെ മറുപടി വാദം ഇനി വെള്ളിയാഴ്ച നടക്കും. കേസ് പതിമൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഒന്‍പത് മാസം പിന്നിട്ടു.
 

click me!