ലോട്ടറി വ്യാപാരിയെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 30, 2023, 01:04 PM ISTUpdated : Jul 30, 2023, 01:05 PM IST
ലോട്ടറി വ്യാപാരിയെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

രാവിലെ കട തുറന്നതായി കണ്ടില്ല. സുഹൃത്ത് വന്ന് ഫോൺ വിളിച്ചപ്പോൾ കടയ്ക്ക് അകത്തുനിന്ന് റിംഗ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു.  

വയനാട്: വയനാട് ജില്ലയിലെ കമ്പളക്കാട് ലോട്ടറി വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് നഗരത്തിലെ എം എ ലോട്ടറി ഏജൻസി ഉടമ പറളിക്കുന്ന് സ്വദേശി സുകുമാരനെയാണ് രാവിലെ  കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കട തുറന്നതായി കണ്ടില്ല. സുഹൃത്ത് വന്ന് ഫോൺ വിളിച്ചപ്പോൾ കടയ്ക്ക് അകത്തുനിന്ന് റിംഗ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടു.  പിന്നാലെ നടത്തിയ പരിശോധനയിലാണ് കടയ്ക്കകത്ത് തൂങ്ങിമരിച്ച നിലയിൽ സുകുമാരനെ കണ്ടെത്തിയത്. കമ്പളക്കാട് പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരന് ന്യൂമോണിയ ബാധിച്ചു രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു മരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

'യുപിയിൽ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം, ആഭ്യന്തരവകുപ്പ് പരാജയം'

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്