വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു! ഒളിച്ചിരുന്നതിന്റെ കാരണം

Published : Jun 25, 2023, 08:34 PM IST
വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു! ഒളിച്ചിരുന്നതിന്റെ കാരണം

Synopsis

ശുചിമുറിയുടെ വാതിൽ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാൾ അകത്തിരുന്നത്. 

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ്  ഉപ്പള സ്വദേശി ശരൺ എന്ന് തിരിച്ചറിഞ്ഞു. ഇയാൾക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതിൽ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാൾ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാൾക്കെതിരെ നേരത്തെ മഞ്ചേശ്വരം സ്‌റ്റേഷനിലും കേസുണ്ട്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയതായി ശ്രദ്ധയിൽ പെട്ടത്. ഇയാൾ മനപൂർവ്വം വാതിൽ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയിൽവേ പൊലീസിന് സംശയമുണ്ടായിരുന്നു.  ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിരുന്നു.

കാസർകോട് നിന്നാണ് യാത്രക്കാരൻ ശുചിമുറിയിൽ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം ലഭിച്ചത്. അതുകൊണ്ടാണ് ശുചിമുറി തുറക്കാത്തത് എന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.  കണ്ണൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഷൊർണ്ണൂരിൽ എത്തിയപ്പോഴാണ്  ഇയാളെ പുറത്തിറക്കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാൾ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്.

ലോക്ക് പൊളിച്ചു പുറത്തു കടത്തി; വന്ദേഭാരതിലെ യാത്രക്കാരനെ ചോദ്യം ചെയ്യുന്നു

നേരത്തെ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടിഎന്ന സ്ഥലത്തിനു സമീപത്ത് വച്ചായിരിക്കും കല്ലേറുണ്ടായതെന്നാണ് പൊലീസ് നിഗമനം. തിരുന്നാവായക്ക് സമീപത്തു വെച്ചാണ് കല്ലേറ് ഉണ്ടായതെന്നായിരുന്നു ആദ്യം കരുതിയത്. സി സി ടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമാണ്‌. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, കണ്ണൂരിൽ വെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. 

വന്ദേഭാരതിന്റെ ശുചിമുറി പൂട്ടി യാത്രക്കാരൻ, തുറക്കാനുള്ള ശ്രമം തുടരുന്നു; ട്രെയിൻ കോഴിക്കോട് വിട്ടു

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തളർന്നു പിന്മാറാതെ എട്ടു വർഷം നീണ്ട നിയമ പോരാട്ടം, പെർമിറ്റ് നേടി ലിന്‍റോയുടെ ബസ് നിരത്തിലിറങ്ങി
'നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കും'; പയ്യന്നൂർ എംഎൽഎക്ക് മറുപടിയുമായി വി കുഞ്ഞിക്കൃഷ്ണൻ