
ഇടുക്കി: പൊലീസ് ചികിത്സക്കെത്തിച്ച ആൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ അക്രമാസക്തനായി. മദ്യപിച്ചു അടിപിടി ഉണ്ടായപ്പോൾ ചികിത്സക്ക് എത്തിച്ചയാളാണ് അക്രമാസക്തനായത്. തുടർന്ന് കെട്ടിയിട്ട് ചികിത്സ നൽകി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സ വേണ്ടെന്ന് പറഞ്ഞ് ഇയാൾ ഇറങ്ങിയോടി. പോലീസ് കണ്ടെത്തി വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ഈ സമയത്താണ് ആക്രമിക്കാൻ ശ്രമിച്ചത്. മദ്യപാനം നിർത്താൻ മരുന്ന് കഴിക്കുന്ന ആളായിരുന്നു. തിരുവനന്തപുരം സ്വദേശി പ്രവീൺ ആണ് ആക്രമിക്കാൻ ശ്രമിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ ഇയാൾ കുറച്ചു കാലമായി നെടുങ്കണ്ടത്താണ് താമസം. ഇന്നലെ വൈകുന്നേരം ഇയാൾ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി. തുടർന്ന് വഴിയെ പോയ വാഹനങ്ങളെ കല്ലെറിഞ്ഞു. തുടർന്ന് വാഹന ഉടമകളും സുഹത്തുക്കളുമായി തർക്കമുണ്ടാകുകയും അടിപിടിയുണ്ടാകുകയും ചെയ്തു.
ഈ അടിപിടിയിലാണ് ഇയാൾക്ക് പരിക്കേറ്റത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നെടുങ്കണ്ടം താലുക്ക് ആശുപത്രിയിലെത്തിച്ച ഇയാൾ അക്രമാസക്തനായി. തുടർന്ന് ചികിത്സ നൽകണമെങ്കിൽ വേണ്ടത്ര സുരക്ഷ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നു. ചികിത്സ വേണ്ടെന്ന് പറഞ്ഞ് ഇയാൾ ഇറങ്ങിയോടി. പിന്നീട് ഇയാളെ കെട്ടിയിട്ട് ചികിത്സ നൽകുകയായിരുന്നു.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു
രാത്രിയും അടങ്ങാതെ പ്രതി, പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലും സന്ദീപിന്‍റെ ബഹളം; നിരീക്ഷണം ശക്തം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam