ചിറയിൻകീഴിൽ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചയാള്‍ മരിച്ചു

Published : Jun 12, 2022, 11:31 AM ISTUpdated : Jun 12, 2022, 01:19 PM IST
ചിറയിൻകീഴിൽ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചയാള്‍ മരിച്ചു

Synopsis

മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചിരുന്നു. 

തിരുവനന്തപുരം:  ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചയാൾ ദിവസങ്ങൾക്ക് ശേഷം മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 28 നാണ് സംഭവം. പെരുങ്കുഴിയിലെ വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ചന്ദ്രനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും കയ്യും കാലും കെട്ടി പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുമ്പോൾ ചന്ദ്രൻ അവശനായിരുന്നു. ചിറയിൻകീഴ് സര്‍ക്കാര്‍ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. പരാതിയില്ലെന്ന് എഴുതി നൽകിയതിനാൽ തൊണ്ടിമുതൽ ഉടമസ്ഥന് തിരിച്ച് നൽകി, ചന്ദ്രനെ ബന്ധുക്കൾക്കൊപ്പം വിട്ടു. അതിന് ശേഷം പത്ത് ദിവസം കഴിഞ്ഞാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. 

പൊലീസ് സ്റ്റഷനിൽ നിന്ന് ഇറങ്ങുമ്പോൾ അടിവയറ്റില്‍ വേദന ഉണ്ടായിരുന്നതായി ചന്ദ്രൻ പറഞ്ഞിരുന്നു. മോഷണക്കുറ്റത്തിന് നാട്ടുകാര്‍ പിടികൂടി പൊലീസിലേൽപ്പിച്ചപ്പോൾ തന്നെ നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് ചന്ദ്രൻ അറിയിച്ചിരുന്നു. വിശദമായ വൈദ്യ പരിശോധന നടത്തിയിരുന്നെന്നും മോഷണ കുറ്റത്തിന് ചന്ദ്രനെതിരെയോ ആൾക്കൂട്ടം മര്‍ദ്ദിച്ചെന്ന് ചന്ദ്രനോ പരാതി ഉണ്ടായിരുന്നില്ലെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും. മരണകാരണം വ്യക്തമായ ശേഷം തുടര്‍ നടപടിയെന്നാണ് പൊലീസ് നിലപാട്.
 

  • മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ 15-കാരനെ പീഡിപ്പിച്ചതായി പരാതി, എയർക്രൂവിനെതിരെ കേസ്

കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി. 15 വയസുള്ള ആൺകുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ  പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതിയിലെ ആരോപണം. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു.  പ്രസാദ് മുംബൈ സ്വദേശിയാണെന്നും ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം