തലസ്ഥാനത്ത് ചുവരുകളിൽ ചിത്രം വരയ്ക്കാൻ ടൂറിസം മന്ത്രിയും

By Web TeamFirst Published Sep 2, 2021, 6:31 PM IST
Highlights

പാളയത്തിനൊപ്പം ആക്കുളത്ത് ദേശീയ പാതയോട് ചേർന്നുള്ള കുന്നിലും ഉടൻ ചിത്രം ചിത്രം വര തുടങ്ങും. നിരവധി ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്...

തിരുവനന്തപുരം:  തലസ്ഥാന നഗരത്തിൻറെ ചുവരുകളിൽ ചിത്രം വരയ്ക്കാനിറങ്ങി ടൂറിസം മന്ത്രിയും. ആർട്ടീരിയ പദ്ധതിയുടെ ഭാഗമായാണ് പാളയം അണ്ടർപാസ്സിൽ മുഹമ്മദ് റിയാസും ചിത്രകാരന്മാർക്കൊപ്പം ബ്രഷ് എടുത്തത്. പാളയം അടിപ്പാതയുടെ ചുവരുകളുടെ മുഖച്ഛായ മാറ്റാനിറങ്ങിയ പ്രശസ്ത ചിത്രകാരി അൻപു വർക്കിക്കൊപ്പമാണ് ടൂറിസം മന്ത്രിയും ഒരു കൈ നോക്കിയത്. അണ്ടർ പാസിൻറെ രണ്ട് വശത്തെയും ചുവരുകളിലാണ് വര പുരോഗമിക്കുന്നത്. 

പാളയത്തിനൊപ്പം ആക്കുളത്ത് ദേശീയ പാതയോട് ചേർന്നുള്ള കുന്നിലും ഉടൻ ചിത്രം ചിത്രം വര തുടങ്ങും. നിരവധി ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ആറ്റിങ്ങൽ കലാപമാണ് ആക്കുളത്ത് ദേശീയ പാതക്ക് ഇരുവശവും വരയ്ക്കുന്നത്. ആർട്ടീരിയയുടെ ഒന്നും രണ്ടും ഘട്ടത്തിൽ മ്യൂസിയത്തിലും പരിസരത്തും വരച്ച ചിത്രങ്ങൾ ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നുണ്ട്.  ഡോ.അജിത് കുമാറാണ് ആർട്ടിരിയയുടെ ക്യൂറേറ്റർ.

click me!