'ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ല'; ഓർത്തഡോക്സ് സഭാധ്യക്ഷൻ

Published : Apr 13, 2023, 06:37 PM IST
'ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ല'; ഓർത്തഡോക്സ് സഭാധ്യക്ഷൻ

Synopsis

മതേതരത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയുടെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിനു ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായാലും അതിനെ സഭ എതിർക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു. 

കോട്ടയം: ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് ത്രിതിയൻ കാതോലിക്കാബാവാ. മതേതരത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയുടെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിനു ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായാലും അതിനെ സഭ എതിർക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു. കുന്നംകുളം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂറിലോസിന്റെ ബിജെപി അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ പ്രതികരണം. 
 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'