സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

Published : Mar 14, 2024, 09:35 PM ISTUpdated : Mar 14, 2024, 10:08 PM IST
സന്തോഷ വാര്‍ത്ത! രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

Synopsis

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്

ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. പുതുക്കിയ വില നാളെ രാവിലെ ആറു മണി മുതല്‍ പ്രാബല്യത്തിലാകും.

ഇന്ധന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതല്ല. കേന്ദ്ര സര്‍ക്കാരാണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്.ഇതിന് പിന്നാലെ രാജസ്ഥാൻ സര്‍ക്കാരും ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതിയില്‍  രണ്ട് ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇന്ധന നികുതിയില്‍ കുറവ് വരുത്തിയേക്കും.

രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ വൈകിട്ട് നിയമിച്ചിരുന്നു. ഇതോടെ ലോക്സഭ തെര‍ഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാനുള്ള സാഹചര്യവും ഒരുങ്ങിയിരിക്കെയാണ് തിരക്കിട്ട തീരുമാനം. നേരത്തെ നികുതിയില്‍ ഇളവ് വരുത്തി പെട്രോളിനും ഡീസലിനും കേന്ദ്ര  സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല.ദില്ലിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും.  
 

ഇലക്ട്രല്‍ ബോണ്ട് കേസിൽ വീണ്ടും ട്വിസ്റ്റ്; വിധിയിൽ പരിഷ്ക്കരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ, വിമർശനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ