പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ റിമാൻഡ് നീട്ടി; ജയിൽ മാറ്റം ഈ മാസം 25ന് പരി​ഗണിക്കും

Web Desk   | Asianet News
Published : Jan 12, 2022, 01:14 PM ISTUpdated : Jan 12, 2022, 01:30 PM IST
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ റിമാൻഡ് നീട്ടി; ജയിൽ മാറ്റം ഈ മാസം 25ന് പരി​ഗണിക്കും

Synopsis

നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലും ആണ് ഉള്ളത്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ(Periya double murder cse)  പ്രതികളുടെ റിമാൻഡ്(remand))നീട്ടി. 24 പ്രതികളെയും രണ്ടാഴ്ചത്തേക്ക് കൂടി എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്തു. ജയിൽ മാറ്റം വേണമെന്ന അപേക്ഷ പരിഗണിക്കുന്നത്  കോടതി ഈ മാസം 25 ലേക്ക് മാറ്റി

നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലും ആണ് ഉള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള ഒന്നാം പ്രതി ഉൾപ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന് സിബിഐ (CBI) അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കാക്കനാട് ജയിലിൽ കഴിയുന്ന സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്താമധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളും ആണ് ഇന്ന് പരിഗണിച്ചത്. കേസിൽ വിവിധ ജയിലുകളിൽ കഴിയുന്നവരുടെ റിമാൻഡ് കാലാവധി ഇന്ന് തീർന്നതിനാലാണ് റിമാൻഡ് കാലാവധിനീട്ടിയതച്. ഇകേസില്‍ ആകെ 24 പ്രതികളാണുള്ളത്. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം